Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Faizabad Bar Association

ഭ​ഗ​വാ​ന്‍റെ സ്വ​ത്ത് ക​ട്ട​വ​ർ​ക്ക് വേ​ണ്ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​കി​ല്ല; വ​ൻ തു​ക പി​ഴ പ്ര​ഖ്യാ​പി​ച്ച് ഫൈ​സാ​ബാ​ദ് ബാ​ർ അ​സോ​സി​യേ​ഷ​ൻ

അ​യോ​ധ്യ: രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ ഫ​ണ്ടും വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ കു​റ്റാ​രോ​പി​ത​രാ​യ പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​കി​ല്ലെ​ന്ന ക​ടു​ത്ത നി​ല​പാ​ടു​മാ​യി ഫൈ​സാ​ബാ​ദ് ബാ​ർ അ​സോ​സി​യേ​ഷ​ൻ. ബാ​ർ അ​സോ​സി​യേ​ഷ​നി​ലെ ഏ​തെ​ങ്കി​ലും അം​ഗ​ങ്ങ​ൾ ഈ ​തീ​രു​മാ​ന​ത്തി​ന് വി​രു​ദ്ധ​മാ​യി പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി വ​ക്കാ​ല​ത്ത് ഏ​റ്റെ​ടു​ത്താ​ൽ അ​വ​ർ​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തു​മെ​ന്ന് ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ഐ​ക​ക​ണ്ഠ്യേ​ന തീ​രു​മാ​നി​ച്ചു.

ക്ഷേ​ത്ര​ത്തി​ലേ​ക്ക് ഭ​ക്ത​ർ സ​മ​ർ​പ്പി​ച്ച സ്വ​ത്തും പ​ണ​വും ക​വ​ർ​ന്ന പ്ര​തി​ക​ൾ കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്നും, അ​തി​നാ​ൽ അ​വ​ർ​ക്ക് നി​യ​മ​സ​ഹാ​യം ന​ൽ​കി​ല്ലെ​ന്നും ബാ​ർ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ശൈ​ലേ​ന്ദ്ര ജ​യ്‌​സ്വാ​ൾ വ്യ​ക്ത​മാ​ക്കി. കൂ​ടാ​തെ, കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​രാ​യ ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​രാ​യ ച​മ്പ​ത് റാ​യ്, അ​നി​ൽ മി​ശ്ര, ഗോ​പാ​ൽ റാ​വു എ​ന്നി​വ​ർ മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ അ​യോ​ധ്യ വി​ട്ടു​പോ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ന​ഗ​രം ഉ​പ​രോ​ധി​ക്കു​മെ​ന്നും അ​ഭി​ഭാ​ഷ​ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

രാ​മ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് സം​ഭാ​വ​ന​യാ​യി ല​ഭി​ച്ച സ്വ​ർ​ണ്ണം, വെ​ള്ളി, വ​ജ്രം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ൾ മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. പ്ര​തി​ഷ്ഠാ സ​മ​യ​ത്ത് ജ്വ​ല്ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ​മ​ർ​പ്പി​ച്ച 60 കി​ലോ വെ​ള്ളി​ക്ക​ട്ടി​ക​ളും കാ​ണാ​താ​യ​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ഫ​ണ്ട് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വി​നാ​ഷ് ശു​ക്ല, അ​നു​ക​ൽ​പ് മി​ശ്ര, ല​വ്കു​ശ മി​ശ്ര, മ​നീ​ഷ് കു​മാ​ർ യാ​ദ​വ്, ക​രു​ണേ​ഷ് പാ​ണ്ഡേ, ര​മാ​ശ​ങ്ക​ർ മി​ശ്ര, സു​ഭാ​ഷ് ശ്രീ​വാ​സ്ത​വ, രാം ​ശ​ങ്ക​ർ യാ​ദ​വ് എ​ന്നി​വ​രെ പോ​ലീ​സ് ഇ​തി​ന​കം അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​ക​ൾ പ​ണം ത​ട്ടു​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

 

Latest News

Corehub Up